സമരത്തിൽ നുഴഞ്ഞുകയറി 3000 ക്രിമിനലുകൾ

ക്യാമറ ദൃശ്യങ്ങളുമായി ഡൽഹി പൊലീസ്
Those with criminal backgrounds in the CJP protest

സിജെപി സമരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും

Updated on

ക്യാമറ കണ്ടെത്തിയ 101 പേർ കൊലക്കേസ് പ്രതികളാണ്. 61 പേർ ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 284 പേർ കവർച്ച, പിടിച്ചുപറിക്കേസുകളിലെ പ്രതികളാണെന്നും 25 പേർ സ്ത്രീകളെ ഉപദ്രവിച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി സമരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള 3000ഓളം പേരുണ്ടായിരുന്നെന്ന് ഡൽഹി പൊലീസ്. മുഖം തിരിച്ചറിയാനുള്ള ക്യാമറയിൽ പതിഞ്ഞ 2873 പേരിൽ ആയിരത്തോളം കൊലപാതകം, പിടിച്ചുപറി, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പോക്സോ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.

ജാഫ്രാബാദ്, ചന്ദ്ബാഗ്, സീലാംപുർ തുടങ്ങിയ വടക്കുകിഴക്കൻ ഡൽഹി പ്രദേശങ്ങളിലും തെക്കുകിഴക്കൻ ഡൽഹിയിലെ ജാമിയ നഗർ, ഷഹീൻ ബാഗ്, ഓഖ്‌ല എന്നിവിടങ്ങളിലും നിന്നുള്ളവരാണ് ഇവരിൽ ഭൂരിപക്ഷവും. സംഘർഷത്തിന്‍റെ തുടക്കം മുതലുള്ള സംഭവഗതി പൂർണമായി സിസിടിവി ക്യാമറകളിൽ നിന്നു ലഭിച്ചിട്ടുണ്ട്.

പ്രക്ഷോഭകർ ബാരിക്കേഡ് തകർക്കുന്നതും സേനാംഗങ്ങൾക്കു നേരേ കല്ലെറിയുന്നതും കുരുമുളക് സ്പ്രേ ഉപയോഗിക്കുന്നതും വാഹനങ്ങൾ മറിച്ചിടുന്നതും പൊലീസ് സാമഗ്രികൾ തകർക്കുന്നതും ദൃശ്യത്തിലുണ്ടെന്നും പൊലീസ്.

ക്യാമറ കണ്ടെത്തിയ 101 പേർ കൊലക്കേസ് പ്രതികളാണ്. 61 പേർ ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 284 പേർ കവർച്ച, പിടിച്ചുപറിക്കേസുകളിലെ പ്രതികളാണെന്നും 25 പേർ സ്ത്രീകളെ ഉപദ്രവിച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ്.

logo
Metro Vaartha
www.metrovaartha.com