ആശയ്ക്കായി വിതുമ്പി സച്ചിനും അഞ്ജലിയും

ആശ ഭോസ്‌ലെയുടെ ബന്ധുക്കളെ കണ്ട നിമിഷമാണ് സച്ചിനും അഞ്ജലിയും വികാരാധീനരായത്
sachin tendulkar and wife anjali break down as they pay last respect to asha bhosle

ആശയ്ക്കായി വിതുമ്പി സച്ചിനും അഞ്ജലിയും

Updated on

മുംബൈ: അന്തരിച്ച വിഖ്യാത ഗായിക ആശ ഭോസ്‌ലെയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഭാര്യ അഞ്ജലിയും ദുഃഖം താങ്ങാനാകാതെ വിതുമ്പിക്കരഞ്ഞു. ആശ ഭോസ്‌ലെയുടെ ബന്ധുക്കളെ കണ്ട നിമിഷമാണ് സച്ചിനും അഞ്ജലിയും വികാരാധീനരായത്.

മുംബൈയിലെ ലോവർ പാരലിലെ കാസ ഗ്രാൻഡിലെ വസതിയിലാണ് കഴിഞ്ഞ ദിവസം ആശ ഭോസ്‌ലെയുടെ ഭൗതികശരീരം പൊതുദർശനത്തിനുവച്ചത്. ആശയെ അവസാനമായി ഒരു നോക്കു കാണാനെത്തിയ സച്ചിനും അഞ്ജലിയും അതീവ ദുഃഖിതരായിരുന്നു.

സച്ചിൻ കണ്ണീർ തുടയ്ക്കുന്നതിന്‍റെയും അഞ്ജലി രണ്ടു കൈകൾകൊണ്ടും മുഖംപൊത്തിക്കരയുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മിഡീയയിൽ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ഇതിഹാസ ഗായികയുമായി സച്ചിനും കുടുംബത്തിനുമുള്ള ബന്ധത്തിന്‍റെ ആഴം വെളിവാക്കുന്നതായി ആ ദൃശ്യങ്ങൾ. കഴിഞ്ഞ മാസം സച്ചിന്‍റെ മകൻ അർജുൻ ടെൻഡുൽക്കറിന്‍റെ വിവാഹച്ചടങ്ങിൽ ആശാ ഭോസ്‌ലെ പങ്കെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com