ആത്മീയാചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു

തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്നു ഞായറാഴ്ചയാണ് സദ്ഗുരു ശസ്ത്രക്രിയയ്ക്കു വിധേയനായത്.
സദ്ഗുരു ജഗ്ഗി വാസുദേവ്
സദ്ഗുരു ജഗ്ഗി വാസുദേവ്

ന്യൂഡൽഹി: മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനായ ആത്മീയാചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡൽഹി അപ്പോളോ ആശുപത്രി അധികൃതർ. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്നു ഞായറാഴ്ചയാണ് സദ്ഗുരു ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഒരു മാസമായി കടുത്ത തലവേദന അനുഭവപ്പെട്ടിരുന്നു അദ്ദേഹത്തിന്.

സ്കാനിങ്ങിലാണ് രക്തസ്രാവം കണ്ടെത്തിയതെന്നും ഡോക്റ്റർമാരായ വിനീത് സുരി, പ്രണവ് കുമാർ, സുധീർ ത്യാഗി, എസ്. ചാറ്റർജി എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി അധികൃതർ.

അസഹ്യമായ തലവേദന അനുഭവിക്കുമ്പോഴും മഹാശിവരാത്രി ദിനത്തിലേതടക്കം പരിപാടികൾ റദ്ദാക്കിയിരുന്നില്ല അദ്ദേഹം. ജീവന് ഭീഷണിയുള്ള ആരോഗ്യാവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോയിരുന്നതെന്നു ഡോക്റ്റർമാർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com