സന്തോഷിക്കൂ...അടുത്ത വർഷം ശമ്പളം കൂടും; 9 % വർധനയെന്ന് സർവേ

ഓട്ടോമോട്ടീവ് , വാഹനമേഖലയിൽ 9.6 ശതമാനം ശമ്പള വർധനവും എൻജിനീയറിങ് ഡിസൈൻ‌ സർവീസുകളിൽ 9.6 ശതമാനം വർധനവുമാണ് പ്രതീക്ഷിക്കുന്നത്.
Salaries in India likely to rise 9 pc in 2026

സന്തോഷിക്കൂ...അടുത്ത വർഷം ശമ്പളം കൂടും; 9 % വർധനയെന്ന് സർവേ

Updated on

മുംബൈ: ആഗോളതലത്തിൽ സാമ്പത്തിക മേഖല ക്ഷീണത്തിലാകുമെങ്കിലും അടുത്ത വർഷം ഇന്ത്യയിലെ ശമ്പളത്തിൽ 9ശതമാനം വർധനയുണ്ടാകുമെന്ന് സർവേ. 2025ൽ 8.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ‌ ഗ്ലോബൽ പ്രൊഫഷണൽ സർവീസസ് സ്ഥാപനമായ എഒഎൻ നടത്തിയ വാർഷിക ശമ്പള വർധനവിനെക്കുറിച്ചുള്ള സർവേയിയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക മേഖല ഉലച്ചിൽ ഇല്ലാതെ നില നിൽക്കുമെന്നും സർവേയിലുണ്ട്. 45 ഇൻഡസ്ട്രികളിൽ നിനനായി 1060 സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തിയിരിക്കുന്നത്. ഓട്ടോമോട്ടീവ് , വാഹനമേഖലയിൽ 9.6 ശതമാനം ശമ്പള വർധനവും എൻജിനീയറിങ് ഡിസൈൻ‌ സർവീസുകളിൽ 9.6 ശതമാനം വർധനവുമാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം റിയൽ എസ്റ്റേറ്റ്/ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ 10.9 ശതമാനവും , ബാങ്കിങ് ഇതര ധനകാര്യ കമ്പനികളിൽ 10 ശതമാനവും ശമ്പള വർധനവാണ് പ്രതീക്ഷിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com