സൽമാൻ ഖാൻ ഭീകരവാദിയെന്ന് പാക്കിസ്ഥാൻ; ഭീകരവാദ വിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തി

റിയാദ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിനിടെ ബലൂചിസ്ഥാനെയും പാക്കിസ്ഥാനെയും രണ്ടായി പറഞ്ഞത് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു
salman khan declared as terrorist by pakistan

സൽമാൻ ഖാൻ

Updated on

ഇസ്ലാമാബാദ്: ബോളിവുഡ് നടൻ സൽമാൻ ഖാൻ ഭീകരവാദിയെന്ന് പാക്കിസ്ഥാൻ. ഭീകരവാദികളെ ഉൾപ്പെടുത്തുന്ന പാക് ഭീകരവാദ വിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്‍റെ പേര് ഉൾപ്പെടുത്തിയതായാണ് വിവരം.

റിയാദ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിനിടെ ബലൂചിസ്ഥാനെയും പാക്കിസ്ഥാനെയും രണ്ടായി പറഞ്ഞത് പാക്കിസ്ഥാനിൽ വലിയ വിവാദങ്ങൾക്ക് കരണമായിരുന്നു. അതിനു പിന്നാലെയാണ് സൽമാൻ ഖാനെ പാക്കിസ്ഥാൻ ഭീകരവാദ വിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ബലൂചിസ്ഥാൻ സർക്കാരിന്‍റെ ആഭ്യന്തര വകുപ്പ് ഈ മാസം 16 ന് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം സൽമാൻ ഖാനെ ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കർശന നിരീക്ഷണം, യാത്രാ നിയന്ത്രണങ്ങൾ, നിയമനടപടികൾ നേരിടാനുള്ള സാധ്യതകൾ എന്നിവ ഉൾപ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇതിന്‍റെ തുടർച്ച‍യായി സൽമാൻ ഖാൻ നേരിടേണ്ടി വരും. എന്നാൽ ഇക്കാര്യത്തോട് സൽമാൻ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com