ജയിൽമോചിതനായതിനു പിന്നാലെ അസം ഖാനെ അറസ്റ്റ് ചെയ്‌ത് ഇഡി; 14 ദിവസം ജുഡീഷ‍്യൽ കസ്റ്റഡിയിൽ

11 മാസത്തോളം രാംപൂർ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അസം ഖാനെ ഇഡി അറസ്റ്റ് ചെയ്തത്
samajwadi party leader azam khan arrested by ed

അസം ഖാൻ

Updated on: 

ന‍്യൂഡൽഹി: മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി). 11 മാസത്തോളം രാംപൂർ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തത്.

തുടർന്ന് ഗാസിയാബാദ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ‍്യൽ കസ്റ്റഡിയിൽ‌ വിട്ടു. 14 ദിവസത്തേക്ക് അസം ഖാനെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിടണമെന്ന തങ്ങളുടെ ആവശ‍്യം കോടതി അംഗീകരിച്ചെന്ന് ഇഡി ഉദ‍്യോഗസ്ഥൻ വ‍്യക്തമാക്കി.

റിമാൻഡ് ഉത്തരവിനെത്തുടർന്ന് അസം ഖാനെ ഗാസിയാബാദിലെ ദസ്ന ജയിലിലേക്ക് കൊണ്ടുപോയി. രാംപൂർ മുഹമ്മദ് അലി സർവകലാശാലയുടെ നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അസം ഖാനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ എന്തെങ്കിലും പറയാനുണ്ടോയെന്ന മാധ‍്യമപ്രവർത്തകരുടെ ചോദ‍്യത്തിന് ഇനി എന്താണ് പറയാനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രീയ പാർട്ടികൾ തയാറെടുക്കുമ്പോഴാണ് അസം ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്റ്റോബർ 22ന് സമാജ്‌വാദി പാർട്ടി അധ‍്യക്ഷൻ അഖിലേഷ് യാദവ് അസം ഖാനെ ജയിലിൽ വച്ച് സന്ദർശിച്ചിരുന്നു.