സംഭൽ‌ സംഘർഷത്തിൽ മരണം 5 ആയി; 25 പേർ അറസ്റ്റിൽ, എംപിക്കും എംഎൽഎയുടെ മകനുമെതിരേ കേസ്

സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പ്രദേശത്തേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നവംബർ 30 വരെ നിരോധിച്ചിട്ടുണ്ട്.
Sambhal violence: SP MP Zia-ur-Rehman Barq, SP MLA's son booked; 25 arrested so far
സംഭൽ‌ സംഘർഷത്തിൽ മരണം 5 ആയി; 25 പേർ അറസ്റ്റിൽ, എംപിക്കും എംഎൽഎയുടെ മകനുമെതിരേ കേസ്
Updated on

സംഭൽ: ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ് പി എംപി സിയ ഉർ റഹ്മാൻ ബാർഖ്, എംഎൽഎ ഇക്ബാൽ മഹ്മൂദിന്‍റെ മകൻ സൊഹൈൽ ഇഖ്ബാലിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പ്രദേശത്തേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നവംബർ 30 വരെ നിരോധിച്ചിട്ടുണ്ട്. സംഭലിലെ ഇന്‍റർനെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്.

ജില്ലയിലെ സ്കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് നിലവിൽ 7 എഫ്ഐആറുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത 2,750 പേർക്കെതിരേയും കേസുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com