സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു; ഡൽഹിയിൽ നേഹ ബോറയ്ക്കെതിരേ പ്രതിഷേധവുമായി സംഘപരിവാർ പ്രവർത്തകർ

ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്
Attempt to disrupt the peaceful atmosphere; Sangh Parivar activists stage a protest against Neha Bora in Delhi.

നേഹ ബോറ

Updated on: 

ന‍്യൂഡൽഹി: സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഓൾ ഇന്ത‍്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്‍റ് നേഹ ബോറയ്ക്കെതിരേ പ്രതിഷേധവുമായി സംഘപരിവാർ.

ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. ബംഗ്ലാദേശുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്നാണ് വിവരം.

എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ച് നടന്ന പ്രതിഷേധത്തെത്തുടർന്ന് സ്പെഷ‍്യൽ എക്സിക‍്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനിരിക്കെയാണ് പ്രതിഷേധമുണ്ടായത്. അതേസമയം, നേഹ തുടർച്ചയായി നിയമം ലംഘിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് വലിയ അതിക്രമങ്ങൾ നടത്തിയെന്നും പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നു എന്നായിരുന്നു നേഹയുടെ വാദം.

പീസ് ബോണ്ടിൽ ഒപ്പിടില്ലെന്നും നേഹ വ‍്യക്തമാക്കിയിരുന്നു. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന പൊലീസ് നോട്ടീസ് ചോദ്യം ചെയ്ത് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നേഹ നിലപാട് വ്യക്തമാക്കിയത്. തെരുവുകളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും സർക്കാരിനെതിരേ ആശങ്കകൾ ഉന്നയിക്കുന്നത് എങ്ങനെയാണ് സമാധാനത്തിന് ഭീഷണിയാകുന്നതെന്നും നേഹ ചോദിച്ചു.

സർക്കാരിനോട് ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെങ്കിൽ നമ്മൾ ആരുടെ സമാധാനമാണ് നിലനിർത്തുന്നത്. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്‍റെ അടിസ്ഥാനമാണെന്നും അവർ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പോരാട്ടം ഏത് ദിശയിലേക്ക് നീങ്ങിയാലും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തെ സമാധാനത്തിന് ഭീഷണിയായി ചിത്രീകരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും നേഹ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com