തരൂരിന് സവർക്കർ പുരസ്കാരം; ഇടഞ്ഞ് കോൺഗ്രസ്

തരൂർ പുരസ്കാരം ഏറ്റു വാങ്ങില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് സൂചിപ്പിക്കുന്നു.
sasi tharoor selected for savarkar award, congress

ശശി തരൂർ

Updated on

ന്യൂഡൽഹി: ശശി തരൂരിന് സവർക്കർ പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദം. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സംഘടനയാണ് സവർക്കർ ഇന്‍റർനാഷണൽ ഇംപാക്റ്റ് പുരസ്കാരത്തിനായി ശശി തരൂരിനെ തെരഞ്ഞെടുത്തത്. തരൂർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. എന്നാൽ തരൂർ പുരസ്കാരം ഏറ്റു വാങ്ങില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് സൂചിപ്പിക്കുന്നു. തരൂർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഡൽഹിയിൽ ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി നാജ്നാഥ് സിങ്ങാണ് പുരസ്കാരം വിതരണം ചെയ്യുന്നത്. തരൂർ ഉൾപ്പെടെ ആറു പേർക്കാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ദേശീയ, അന്തർദേശീയ മേഖലകളിൽ തരൂരിന്‍റെ സ്വാധീനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സംഘടന പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com