ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

എക്സിൽ പങ്കുവച്ച കുറിപ്പിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്
sbi upi services to remain unavailable in sep 4 near 1 hour

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

Representative image

Updated on

ന്യൂഡല്‍ഹി: എസ്ബിഐയുടെ യുപിഐ സേവനം തടസപ്പെടും. വെള്ളിയാഴ്ച 45 മിനിറ്റ് നേരമാണ് യുപിഐ സേവനങ്ങളിൽ തടസം നേരിടുക. പുലര്‍ച്ചെ 12.15നും ഒരു മണിക്കും ഇടയില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് സേവനങ്ങളിൽ തടസം നേരിടുകയെന്ന് എസ്ബിഐ അറിയിച്ചു.

അറ്റകുറ്റപ്പണികള്‍ നിശ്ചിത സമയത്തിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതാണെന്നും ഈ സമയത്ത് തടസങ്ങളില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് യുപിഐ ലൈറ്റ് സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും എസ്ബിഐ വ്യക്തമാക്കി. ഞങ്ങളുടെ ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നതായും എസ്ബിഐ എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com