

മതപരിവർത്തന നിരോധന നിയമം; അടിയന്തരമായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
file image
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമം മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ്മാരായ കെ.വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമത്തിനെതിരേയാണ് ഹർജി.
ഹർജിയിൽ വിവിധ സർക്കാരുടെ മറുപടി സെപ്റ്റംബർ 16ന് സുപ്രീം കോടതി തേടിയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 21, 25 എന്നിവയെ ഹനിക്കുന്നതാണ് മതപരിവർത്തന നിരോധന നിയമം എന്നു ചൂണ്ടിക്കാണ്ടിക്കൊണ്ട് ആക്റ്റിവിസ്റ്റ് ടീസ്റ്റ സെതല്വാദിന്‍റെ നേതൃത്വത്തിലുള്ള എൻജിഒ നൽകിയ ഹർജിയിലാണ് നടപടി