2020ലെ ഡൽഹി കലാപക്കേസ്; 2 പ്രതികളുടെ ഇടക്കാല ജാമ‍്യം നീട്ടി

പ്രതികളായ തസ്‌ലിം അഹ്മദ്, അബ്ദുൾ ഖാലിദ് സൈഫി എന്നിവരുടെ ഇടക്കാല ജാമ‍്യമാണ് സുപ്രീം കോടതി നീട്ടിയിരിക്കുന്നത്
sc extended interim bail plea of 2 accused in delhi riots case 2020

2020ലെ ഡൽഹി കലാപക്കേസ്; 2 പ്രതികളുടെ ഇടക്കാല ജാമ‍്യം നീട്ടി

Supreme Court of India

Updated on: 

ന‍്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതികളായ തസ്‌ലിം അഹ്മദ്, അബ്ദുൾ ഖാലിദ് സൈഫി എന്നിവരുടെ ഇടക്കാല ജാമ‍്യം സുപ്രീം കോടതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. മേയ് 22ന് തങ്ങൾക്ക് അനുവദിച്ച ഇടക്കാല ജാമ‍്യത്തിന്‍റെ കാലാവധി നീട്ടി നൽകണമെന്ന് ആവശ‍്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരുന്നു.

നവംബർ 25ന് ഇടക്കാല ജാമ‍്യ കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു നീക്കം. കേസിൽ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളാണ് ഇരുവരും നേരിടുന്നത്. 18 പ്രതികളുള്ള കേസിൽ 5 പേർക്ക് ജനുവരി 5ന് സുപ്രീം കോടതി ജാമ‍്യം നൽകിയിരുന്നു. എന്നാൽ മുൻ ജെഎൻയു വിദ‍്യാർഥിയായ ഉമർ ഖാലിദ്, ആക്റ്റിവിസ്റ്റ് ഷർജീൽ ഇമാം എന്നിവരുടെ ജാമ‍്യാപേക്ഷ‍കൾ കോടതി തള്ളിയിരുന്നു.