അയോധ‍്യ ക്ഷേത്ര കൊള്ള പുറത്തുകൊണ്ടുവന്ന മാധ‍്യമപ്രവർത്തകന്‍റെ സോഷ‍്യൽ മീഡിയ വിവരങ്ങൾ തേടിയ യുപി പൊലീസിന് തിരിച്ചടി

യുപി പൊലീസ് എക്സിന് നൽകിയ നോട്ടീസ് സുപ്രീം കോടതി റദ്ദാക്കി
Sc quashed notice issued by UP Police to X demanding  social media details of journalist Abhishek Upadhyay

അയോധ‍്യ ക്ഷേത്ര കൊള്ള പുറത്തുകൊണ്ടുവന്ന മാധ‍്യമപ്രവർത്തകന്‍റെ സോഷ‍്യൽ മീഡിയ വിവരങ്ങൾ തേടിയ യുപി പൊലീസിന് തിരിച്ചടി

file image

Updated on: 

ന‍്യൂഡൽഹി: അയോധ‍്യ രാമക്ഷേത്ര കൊള്ള പുറത്തുകൊണ്ടുവന്ന മാധ‍്യമപ്രവർത്തകൻ അഭിഷേക് ഉപാധ‍്യായയുടെ സോഷ‍്യൽ മീഡിയ വിവരങ്ങൾ നൽകണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് ഉത്തർപ്രദേശ് പൊലീസ് എക്സിന് നൽകിയ നോട്ടീസ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല‍്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

ഗാസിയാബാദിലെ ഒരു റോഡപകടവുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റ് 18ന് അഭിഷേകിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഗാസിയാബാദ് പൊലീസ് അദ്ദേഹത്തിന്‍റെ സോഷ‍്യൽ മീഡിയ വിവരങ്ങൾ തേടി എക്സിനെ സമീപിച്ചത്. ഒളിവിലായിരുന്ന മാധ‍്യമപ്രവർത്തകനെ കണ്ടെത്താനായിരുന്നു വിവരങ്ങൾ തേടിയതെന്നായിരുന്നു പൊലീസിന്‍റെ വാദം.

എന്നാൽ ഒളിവിൽ പോയ മാധ‍്യമപ്രവർത്തകനെ കണ്ടെത്താൻ ജൂൺ 1 മുതൽ ഓഗസ്റ്റ് 22 വരെയുള്ള സോഷ‍്യൽ മീഡിയ വിവരങ്ങൾ ചോദിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. കസ്റ്റഡി‍യിലെടുത്ത അഭിഷേക് ഉപാധ‍്യായയുടെ വാഹനം രണ്ടു ദിവസത്തിനകം വിട്ടുനൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എഫ്ഐആറിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ മാധ‍്യമപ്രവർത്തകന് സ്വാതന്ത്ര‍്യമുണ്ടെന്ന് കോടതി വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com