ഫാക്റ്റ് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി; വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേ

സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കാമ്രയും എഡിറ്റേഴ്സ് ഗിൽഡും ബോംബേ ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീൽ ഹർജിയിലാണ് നടപടി.
സുപ്രീം കോടതി
സുപ്രീം കോടതി
Updated on

ന്യൂഡൽഹി: സർക്കാരിനെതിരേയുള്ള വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി പ്രസ് ഇൻഫോർമേഷൻ ബ്യൂറോയ്ക്ക് കീഴിൽ ഫാക്റ്റ് ചെക്കിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് വിജ്ഞാപനം സ്റ്റേ ചെയ്തത്. വിജ്ഞാപനത്തിന് താത്കാലിക സ്റ്റേ നൽകാൻ വിസമ്മതിച്ച ബോംബേ ഹൈക്കോടതി വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി. സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കാമ്രയും എഡിറ്റേഴ്സ് ഗിൽഡും ബോംബേ ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീൽ ഹർജിയിലാണ് നടപടി.

സർക്കാർ നിയന്ത്രണത്തിനുള്ള ഫാക്റ്റ് ചെക്കിങ് യൂണിറ്റ് അഭിപ്രായ സ്വാതന്ത്രയ്ത്തിനെതിരാണെന്ന് എഡിറ്റേഴ്സ് ഗിൽഡിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഷദാൻ ഫറാസത്ത് വാദിച്ചു.

സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായത്. വ്യാജവാർത്തകൾ പൊതുജനത്തെ പരിഭ്രാന്തിയിലാഴ്ത്താതിരിക്കാനായാണ് ഫാക്റ്റ് ചെക്കിങ് യൂണിറ്റെന്ന് മേഹ്ത വാദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com