വിവിപാറ്റ് റസീറ്റ് എണ്ണണമെന്ന ഹർജി: ബുധനാഴ്ച വിധി പറഞ്ഞേക്കും

നിലവിൽ 7 സെക്കൻഡ് സമയം മാത്രമാണ് വിവിപാറ്റ് റസീറ്റ് വോട്ടർക്ക് കാണാൻ സാധിക്കുക.
വിവിപാറ്റ് മെഷീൻ
വിവിപാറ്റ് മെഷീൻ
Updated on

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ട് എണ്ണുന്നതിനൊപ്പം വോട്ടർ വേരിഫൈബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ ( വിവിപാറ്റ്) കൂടി എണ്ണി തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി ബുധനാഴ്ച വിധി പറഞ്ഞേക്കും. ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതിനോട്ടീസ് അയച്ചിരുന്നു. നിലവിൽ എല്ലാ നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കുന്ന 5 ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രമാണ് എണ്ണുന്നത്.

ഒന്നിനു പുറകേ മറ്റൊന്ന് എന്ന ക്രമത്തിൽ വേണം വിവിപാറ്റ് എണ്ണാൻ എമന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍റെ മാർഗനിർദേശത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

നിലവിൽ 7 സെക്കൻഡ് സമയം മാത്രമാണ് വിവിപാറ്റ് രസീറ്റ് വോട്ടർക്ക് കാണാൻ സാധിക്കുക. ഇവിഎമ്മിൽ വോട്ടു രേഖപ്പെടുത്തിയ ഉടൻ മെഷീന് ഉള്ളിൽ പ്രത്യക്ഷപ്പെടുന്ന സ്ലിപ്പ് ചില്ലിലൂടെ നോക്കി മാത്രമേ വോട്ടർക്ക് സ്ഥിരീകരിക്കാൻ സാധിക്കൂ.

അതിനു ശേഷം സ്ലിപ്പ് താഴെ പെട്ടിയിലേക്ക് വീഴും. അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 24 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകൾ വാങ്ങാനായി 5000 കോടി രൂപയോളമാണ് സർക്കാർ ചെലവഴിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com