

സുപ്രീം കോടതി
ന്യൂഡൽഹി: മതപരിവർത്തനം നടത്തിയാൽ പട്ടിക ജാതി, പട്ടിക വർഗ ആനുകൂല്യം ലഭിക്കില്ലെന്ന ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ ഹർജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥര്‍ക്ക് മാത്രമാണ് പട്ടിക ജാതി പദവി ലഭിക്കുക. മറ്റു മതങ്ങളിലേക്ക് മാറിയാല്‍ സംവരണവും ആനുകൂല്യവും പട്ടിക ജാതി അതിക്രമം തടയല്‍ നിയമത്തിന്‍റെ പരിരക്ഷയും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മത പരിവർത്തനം ചെയ്താല്‍ ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവില്‍ വ്യക്തമാക്കുന്നതായും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.