ക്ലാസിൽ വട്ടത്തിലിരുന്ന് വിദ്യാർഥിനികളുടെ മദ്യപാനം; 6 പേർക്ക് സസ്പെൻഷൻ, അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നു
school girls drink alcohol insid classrooms

ക്ലാസിൽ വട്ടത്തിലിരുന്ന് വിദ്യാർഥിനികളുടെ മദ്യപാനം

Updated on

ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളുടെ മദ്യപാനം. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. സഹപാഠികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ 6 വിദ്യാർഥിനികളെ സ്കൂളിൽ നിന്ന് സസ്പെന്‍റ് ചെയ്തു.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. യൂണിഫോം ധരിച്ച് ക്ലാസ് മുറിയിൽ‌ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

പ്ലാസ്റ്റിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും, വെള്ളം ചേർത്ത് കുടിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് എങ്ങനെ മദ്യം ലഭിച്ചുവെന്നും, ആരാണ് എത്തിച്ചതെന്നും അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.സംഭവം വിവാദമായതോടെ സ്കൂളിലെ എല്ലാവിദ്യാർത്ഥികൾക്കും കൗൺസിലിങ് നൽകാനാണ് അധികൃതരുടെ തീരുമാനം, പ്രായപൂർത്തിയാകാത്ത കുട്ടികൾ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതിൽ സ്കൂൾ അധികൃതരുടെയും, ജീവനക്കാരുടെയും വീഴ്ചയാണെന്ന് ആരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com