പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്.
security breach in Parliament

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

File
Updated on

ന്യൂഡൽഹി: പാർലമെന്‍റിൽ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പുറത്തു നിന്ന് പാർലമെന്‍റ് മന്ദിരത്തിന്‍റെ മരം ചാടിക്കടന്നയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. വെള്ളിയാഴ്ച രാവിലെ 6.30നാണ് സംഭവം. പുറത്തു നിൽക്കുന്ന മരത്തിൽ കയറിയാണ് റെയിൽ ഭവൻ വശത്തുള്ള മതിൽ ചാടിക്കടന്നത്. പിന്നീട് പുതിയ പാർലമെന്‍റിന്‍റെ ഗരുഡ ഗേറ്റിനടുത്തു വരെ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാർ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്.

കഴിഞ്ഞവർഷവും സമാനമായ സുരക്ഷാ വീഴ്ച പാർലമെന്‍റിൽ ഉണ്ടായിട്ടുണ്ട്. 20 വയസുള്ള യുവാവാണ് അന്ന് പാർലമെന്‍റിന്‍റെ മതിൽ ചാടിക്കിടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com