കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത അഘോരി പിടിയിൽ

ശ്മശാനങ്ങളിൽ അതിക്രമിച്ചുകയറൽ, മൃതദേഹങ്ങളോട് അനാദരവ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്
self-styled Aghori arrested consuming flesh from a burning funeral pyre

കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത അഘോരി പിടിയിൽ

Updated on

ഭോപ്പാൽ: ശ്മശാനത്തിൽ അതിക്രമിച്ചുകയറി സംസ്കാര ചടങ്ങുകൾ തടപ്പെടുത്തുകയും ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്ത സ്വയം പ്രഖ്യാപിത അഘോരിയെ പൊലീസ് അറസ്റ്റു ചെയ്തു.

കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വർ ആണെന്ന് അവകാശപ്പെടുന്ന കാളി എന്ന നന്ദ്ഗിരിയാണ് പൊലീസിന്‍റെ പിടിയിലായത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്‍റെ നടപടി. നന്ദ് ഗിരി തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള ചക്രതീർഥ സ്മശാനത്തിലായിരുന്നു സംഭവം. കത്തുന്ന ചിതയ്ക്ക് സമീപം വാളുമേന്തി നിൽക്കുന്നതും മാംസം ഭക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ശ്മശാനങ്ങളിൽ അതിക്രമിച്ചുകയറൽ, മൃതദേഹങ്ങളോട് അനാദരവ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

logo
Metro Vaartha
www.metrovaartha.com