കള്ളപ്പണക്കേസ്: സെന്തിൽ ബാലാജിയുടെ രാജി സ്വീകരിച്ച് ഗവർണർ

അറസ്റ്റിലായതു മുതൽ വകുപ്പില്ലാ മന്ത്രിയായാണ് ബാലാജി മന്ത്രിസഭയിൽ തുടർന്നിരുന്നത്
Senthil Balaji
Senthil Balaji

ചെന്നൈ: കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ രാജി സ്വീകരിച്ചതായി ഗവർണർ അറിയിച്ചു. ഫെബ്രുവരി 12നാണ് സെന്തിൽ ബാലാജി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജിക്കത്ത് നൽകിയത്. ഗവർണർ ആർ.എൻ. രവി രാജി സ്വീകരിച്ചതായി അറിയിച്ചു. 2023 ലാണ് നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണത്തിൽ ഇഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. നിലവിൽ പുഴൽഡ ജയിലിലാണ് ബാലാജി.

അറസ്റ്റിലായതു മുതൽ വകുപ്പില്ലാ മന്ത്രിയായാണ് ബാലാജി മന്ത്രിസഭയിൽ തുടർന്നിരുന്നത്. പല തവണ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിക്കാഞ്ഞതിനെത്തുടർന്നാണ് ബാലാജി എട്ടു മാസത്തിനു ശേഷം രാജി സമർപ്പിച്ചിരിക്കുന്നത്. മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തേക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബാലാജിക്കും ജാമ്യം നിഷേധിച്ചിരുന്നത്.

ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കാനിരിക്കേയാണ് ബാലാജി രാജി നൽകിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.