നെഞ്ചിൽ അണുബാധ; തുടർചികിത്സയ്ക്ക് ആശുപത്രിയിലെത്തി ശരദ് പവാർ

85കാരനായ മുൻ കേന്ദ്ര മന്ത്രിയെ നവംബർ രണ്ടിനാണ് പുനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്
Sharad Pawar visits Mumbai hospital for follow-up after chest infection treatment

ശരദ് പവാർ

Updated on: 

മുംബൈ: നെഞ്ചിൽ അണുബാധയുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട എൻസിപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശരദ് പവാർ തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തി.

85കാരനായ മുൻ കേന്ദ്ര മന്ത്രിയെ നവംബർ രണ്ടിനാണ് പുനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. പിന്നീട് നവംബർ നാലിന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു. അതേ ദിവസം തന്നെ ശരദ് പവാറിനെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നവംബർ 7നാണ് അദ്ദേഹം ആശുപത്രി വിട്ടത്.

പ്രഫുൽ പട്ടേൽ അടക്കം നിരവധി എൻസിപി നേതാക്കൾ ശരദ് പവാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഇതോടെ എൻസിപി പാർട്ടികൾ തമ്മിലുള്ള ലയന അഭ‍്യൂഹങ്ങൾ വീണ്ടും ശക്തമായി.