നിർജലീകരണം; ഐപിഎല്ലിനിടെ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടി ജൂഹി ചൗള ഭർത്താവിനൊപ്പം ഷാരൂഖിനെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു.
ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ
Updated on

അഹമ്മദാബാദ്: കടുത്ത ചൂടു മൂലമുണ്ടായ നിർജലീകരണത്തെത്തുടർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരം കാണാനായി അഹമ്മദാബാദിൽ എത്തിയപ്പോഴാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നടി ജൂഹി ചൗള ഭർത്താവിനൊപ്പം ഷാരൂഖിനെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു. മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമാണ് ഷാരൂഖ് ഐപിഎൽ കാണാനെത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹ ഉടമ കൂടിയാണ് ഷാരൂഖ് ഖാൻ.

അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം 45 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ഷാരൂഖിന്‍റെ ആരോഗ്യം സംബന്ധിച്ച വിശദാംശങ്ങൾ ആശുപത്രി അധികൃതർ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com