രാഹുലിന്‍റെ നാവ് അറുക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് അറുത്തുമാറ്റുന്നവർക്ക് 11 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് ഗെയ്ക്ക്വാദ്
രാഹുൽ ഗാന്ധിയുടെ നാവ് അറുക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് സഞ്ജയ് ഗെയ്ക്ക്വാദ് | Shiv Sena leader announces cash award for chopping off Rahul Gandhi's tongue
ശിവസേനാ നേതാവ് സഞ്ജയ് ഗെയ്ക്ക്വാദ്
Updated on

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് അറുത്തുമാറ്റുന്നവർക്ക് 11 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് ഗെയ്ക്ക്വാദ്. മഹാരാഷ്‌ട്രയിൽ ബിജെപിക്കൊപ്പം നിൽക്കുന്ന ശിവസേനാ വിഭാഗത്തിലെ നേതാവാണ് ഗെയ്ക്ക്വാദ്. അദ്ദേഹത്തിന്‍റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് സഖ്യകക്ഷിയായ ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖർ ബാവൻകുലെ വ്യക്തമാക്കി.

ഇന്ത്യയിലെ സംവരണ സംവിധാനം അവസാനിപ്പിക്കുമെന്ന് വിദേശത്തു വച്ച് രാഹുൽ ഗാന്ധി പ്രസംഗിച്ചെന്നാണ് ഗെയ്ക്ക്വാദിന്‍റെ ആരോപണം. ഇതിനു പ്രതികാരം എന്നോണമാണ് നാവറുക്കൽ ഭീഷണി. വിദർഭയിലെ ബുൽധാനയിൽ നിന്നുള്ള നിയമസംഭാംഗം കൂടിയാണ് ഗെയ്ക്ക്വാദ്.

കഴിഞ്ഞ മാസം ഒരു പൊലീസുകാരൻ എംഎൽഎയുടെ കാർ കഴുകുന്ന വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു. കാറിൽ ഛർദിച്ച പൊലീസുഗകാരൻ സ്വമേധയാ കാർ കഴുകിയതാണെന്നായിരുന്നു ഗെയ്ക്ക്വാദിന്‍റെ വിശദീകരണം.

1987ൽ താനൊരു കടുവയെ വേട്ടയാടി കൊന്നിട്ടുണ്ടെന്നും, അതിന്‍റെ പല്ല് തന്‍റെ മാലയിൽ ധരിച്ചിട്ടുണ്ടെന്നും എംഎൽഎ പ്രഖ്യാപിച്ചതും വിവാദമായിരുന്നു. ഇതിന്‍റെ പേരിൽ വനം വകുപ്പ് കേസും രജിസ്റ്റർ ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com