ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ വധിച്ചു

ഷോപ്പിയാൻ ജില്ലയിലെ ചങ്പോര മേഖയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ വധിച്ചത്
shopian-encounter-lashkar-militant-killed

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ വധിച്ചു

file image

Updated on

ശ്രീനഗർ: ജമ്മു കാശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന. ഷോപ്പിയാൻ ജില്ലയിലെ ചങ്പോര മേഖയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ വധിച്ചത്.

സാക്കിർ ഗാനിയ എന്ന തീവ്രവാദിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഷോപിയാനിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), ആർമിയുടെ രാഷ്ട്രീയ റൈഫിൾസ് (ആർആർ), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രദേശത്തുള്ള തീവ്രവാദികളെ കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുകയാണ്. 'നിങ്ങൾക്ക് ഓടാം, പക്ഷേ ഒളിക്കാൻ കഴിയില്ല!" എന്ന് ജമ്മു കാശ്മീർ പൊലീസ് ഭീകരർക്ക് നൽകിയ മുന്നറിയിപ്പിൽ പറ‍യുന്നു.

logo
Metro Vaartha
www.metrovaartha.com