ശുഭാംശു ശുക്ല ഞായറാഴ്ച ഇന്ത്യയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചേക്കും.
Shubhanshu Shukla to India Sunday

ശുഭാംശു ശുക്ല

Updated on

ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഞായറാഴ്ച ഇന്ത്യയിൽ മടങ്ങിയെത്തും. ഡൽഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചേക്കും.

ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം ബഹിരാകാശ യാത്ര നടത്തിയ ശുക്ല 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയിരുന്നു. ഇവിടെ നിന്ന് അദ്ദേഹം പ്രധാനമന്ത്രിയോടു ഫോണിൽ സംസാരിക്കുകയും ചെയ്തു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന് ശുഭാംശു ശുക്ലയുടെ അനുഭവങ്ങൾ മുതൽക്കൂട്ടാകും.

ഒരു വർഷമായി ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിലായിരുന്നു ശുക്ല.

ഇവരുമായി പിരിയേണ്ടിവരുന്നത് വേദനയുണ്ടാക്കുന്നുവെങ്കിലും നാട്ടിലെ പ്രിയപ്പെട്ടവരോടൊത്തു ചേരാനുള്ള തിടുക്കത്തിലാണു താനെന്നു യുഎസിൽ നിന്നുള്ള യാത്രയ്ക്കിടെ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com