ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികം: ജൂലൈ 6ന് പശ്ചിമ ബംഗാളിൽ പൊതു അവധി

ധനകാര‍്യ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി
Shyama Prasad Mukherjee's birth anniversary: ​​Public holiday in West Bengal on July 6

ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികം: ജൂലൈ 6ന് പശ്ചിമ ബംഗാളിൽ പൊതു അവധി

representative image- Ai

Updated on

കോൽക്കത്ത: ജനസംഘം സ്ഥാപക നേതാവ് ഡോ. ശ‍്യാമപ്രസാദ് മുഖർജിയുടെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജൂലൈ 6ന് പൊതു അവധി പ്രഖ‍്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ധനകാര‍്യ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

ഈ സംസ്ഥാനത്തിന്‍റെ മഹ്വത് പുത്രന്മാരിൽ ഒരാൾ എന്ന് വിശേഷിപ്പിക്കുന്ന ശ‍്യാമപ്രസാദ് മുഖർജിയുടെ ജന്മദിനം ആചരിക്കുന്നതിനു വേണ്ടിയാണ് അവധിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

അതേസമയം, മുൻ പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജൂലൈ ഒന്നിന് ഡോക്റ്റേഴ്സ് ഡേ ദിനത്തിൽ പകുതി ദിവസം അവധിയായിരിക്കും. സർക്കാർ സ്ഥാപനങ്ങൾ, വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 2 മണി വരെ അടച്ചിടും. കോൽക്കത്തയിലെ രജിസ്ട്രാർ ഓഫ് അഷ്വറൻസ് ഓഫീസ്, റവന‍്യു ഓഫിസ് എന്നിവയെ പകുതി ദിവസത്തെ അടച്ചിടലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com