58ാം വയസിൽ ചരൺ കൗറിന് ആൺകുട്ടി; സിദ്ധു മൂസേവാലയ്ക്ക് അനുജൻ

ഭാര്യ ചരൺ കൗറിന് 58. ഐവിഎഫിന്‍റെ സഹായത്തോടെയാണ് കുഞ്ഞിനു ജന്മം കൊടുത്തത്.
58ാം വയസിൽ ചരൺ കൗറിന് ആൺകുട്ടി; സിദ്ധു മൂസേവാലയ്ക്ക് അനുജൻ
Updated on

ഭട്ടിൻഡ: ഗൂണ്ടാസംഘം കൊലപ്പെടുത്തിയ പഞ്ചാബി യുവ ഗായകൻ സിദ്ധു മൂസേവാലയുടെ അമ്മ ചരൺ കൗർ ആൺകുട്ടിക്കു ജന്മം നൽകി. ഏക മകനായിരുന്ന മൂസേവാല മരിച്ചിട്ട് രണ്ടു വർഷമെത്തുമ്പോഴാണ് ചരൺകൗറിനും ഭർത്താവ് ബാൽകൗർ സിങ്ങിനും ജീവിതത്തിൽ പുതുവെളിച്ചമായി കുഞ്ഞു പിറന്നത്. സമൂഹമാധ്യമത്തിൽ ബാൽകൗർ സിങ്ങാണ് മൂസേവാലയ്ക്ക് അനുജനെത്തിയ വിവരം അറിയിച്ചത്. മൂസേവാലയുടെ ചിത്രത്തിനു മുകളിൽ കുഞ്ഞിനെ മടിയിൽ വച്ച് ബാൽകൗർ സിങ് ഇരിക്കുന്ന ചിത്രവും പങ്കുവച്ചു.

ബാൽകൗർ സിങ്ങിന് 60 വയസാണ് പ്രായം. ഭാര്യ ചരൺ കൗറിന് 58. ഐവിഎഫിന്‍റെ സഹായത്തോടെയാണ് കുഞ്ഞിനു ജന്മം കൊടുത്തത്.

മൂസേവാലയുടെ മാതാപിതാക്കൾ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ആരാധകർ അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും എല്ലാ കാര്യങ്ങളും തങ്ങൾ ശരിയായ സമയത്ത് പങ്കുവയ്ക്കുമെന്നും ബാൽകൗർ സിങ് അറിയിച്ചിരുന്നു.

2022 മേയ് 29നാണ് ശുഭ്ദീപ് സിങ് എന്ന സിദ്ധു മൂസേവാല പഞ്ചാബിലെ മൻസയിൽ വെടിയേറ്റ് മരിച്ചത്. അന്ന് അദ്ദേഹത്തിന് 29 വയസ് മാത്രമായിരുന്നു പ്രായം. 2022ൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു മൂസേവാല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com