'അസ്വാഭാവികതയോ ദുരൂഹതയോ ഇല്ല'; സുബിൻ ഗാർഗിന്‍റെ മരണത്തിൽ സിംഗപ്പുർ കോടതി

അബദ്ധത്തിൽ വെള്ളത്തിൽ വീണുള്ള മുങ്ങി മരണമണെന്നാണ് കോടതി പറയുന്നത്
singapore court response in bolywood singer zubeen garg death

സുബിൻ ഗാർഗ്

Updated on

ന‍്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന്‍റെ മരണത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്ന് സിംഗപ്പുർ കോടതി. അബദ്ധത്തിൽ വെള്ളത്തിൽ വീണുള്ള മുങ്ങി മരണമണെന്നാണ് കോടതി പറയുന്നത്. ഇതോടെ ഏറെ നാളുകളായി നീണ്ടു നിന്ന അഭ‍്യൂഹങ്ങൾക്കും തർക്കങ്ങൾക്കും വിരാമമായി.

സിംഗപ്പുരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെയാണ് സുബിൻ ഗാർഗ് മരണപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുബിൻ ഗാർഗിന്‍റെ മാനേജർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുബിൻ ഗാർഗിന്‍റെ മരണം കൊലപാതകമാണെന്ന് അസം മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് സുബിന്‍റെ മരണമെന്നായിരുന്നു മുഖ‍്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

സുബിൻ ഗാർഗിനെ മാനേജരും സംഗീത പരിപാടിയുടെ സംഘാടകനും വിഷം കൊടുത്ത് കൊന്നതായിരിക്കാമെന്ന് സംഗീത ബാന്‍ഡിലുള്ള സുബിന്‍റെ സഹപ്രവര്‍ത്തകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി ആരോപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com