ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു

2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഭവതാരിണി ഇളയരാജ
ഭവതാരിണി ഇളയരാജ
Updated on

ചെന്നൈ: സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസ്സായിരുന്നു. സംഗീതജ്ഞൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ വച്ചായിരുന്നു മരണം. ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടു വരും. മലയാളത്തിൽ അടക്കം നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ ഭവതാരിണി പാടിയിട്ടുണ്ട്.

2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. കളിയൂഞ്ഞാൽ എന്ന മലയാളം സിനിമയിൽ ഭവതാരിണി ആലപിച്ച കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ നിരവധി ചിത്രങ്ങൾ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

2002ൽ മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി സംഗീത സംവിധാനം ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com