തുടർച്ചയായി ആറ് ബജറ്റ്; മൊറാർജി ദേശായിയുടെ റെക്കോഡിലേക്ക് നിർമല സീതാരാമനും

ഇന്ത്യയുടെ ആദ്യ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ 2019 ജൂലൈ മുതൽ ഇതു വരെ 5 ബജറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
നിർമല സീതാരാമൻ
നിർമല സീതാരാമൻ

ന്യൂഡൽഹി: തുടർച്ചയായി ആറാമത്തെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ ആദ്യ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ 2019 ജൂലൈ മുതൽ ഇതു വരെ 5 ബജറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 1ന് ഇടക്കാല ബജറ്റ് കൂടി അവതരിപ്പിക്കുന്നതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി സൃഷ്ടിച്ച തുടർച്ചയായി ആറു ബജറ്റ് എന്ന റെക്കോഡിലേക്ക് നിർമല സീതാരാമനും പ്രവേശിക്കും. മുൻ മന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, അരുൺ ജയ്റ്റ്‌ലി, പി.ചിദംബരം, യശ്വന്ത് സിൻഹ എന്നിവരെല്ലാം തുടർച്ചയായി അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇടക്കാല ബജറ്റ് പൂർത്തിയാകുന്നതോടെ നിർമല സീതാരാമൻ ഇവരെയെല്ലാം പുറകിലാക്കുമെന്നു സാരം.

1959 മുതൽ 1964 വരെയുള്ള കാലഘട്ടത്തിലായി അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമാണ് മൊറാർജി ദേശായ് അവതരിപ്പിച്ചിട്ടുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കുന്ന സമയത്താണ് നിർമല സീതാരാമൻ ആറാമത്തെ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതു കൊണ്ടു തന്നെ നയപരമായ മാറ്റങ്ങളൊന്നും ബജറ്റിൽ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.