

ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി; കൃത്രിമ മഴയിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ
ന്യൂഡൽഹി: ഡൽഹിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ടുകൾ. ദീപാവലിക്ക് പിന്നാലെയുള്ള ദിവസങ്ങളെ അപേഷിച്ച് വായുഗുണനിലവാര സൂചികയിൽ 100 പോയിിന്‍റെ കുറവുണ്ടായിട്ടുണ്ട്.
വായു മലിനീകരണം കുറക്കാനായി ഡൽഹിയിൽ പൊതുവിടങ്ങളിലും കെട്ടിടങ്ങളിലും സ്പ്രിങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞതും വായു മലിനീകരണം കുറയാൻ കാരണമായി.
കൃത്രിമ മഴ കൂടി പെയ്യിക്കുന്നതോടെ കഴിഞ്ഞ വർഷത്തേക്കാൾ വായു മലിനീകരണം കുറയ്ക്കാനാവുമെന്ന പ്രതീക്ഷയാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികളെല്ലാം സർക്കാർ പൂർത്തിയാക്കിയതായാണ് വിവരം.