

സൈനികന് വീരമ്യത്യു
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിങാണ് മരിച്ചത്. കിഷ്ത്വാറിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരേ തുരത്തുന്നതിനായി ഇന്ത്യൻ സൈന്യം ആരംഭിച്ച ഓപ്പറേഷൻ ട്രാഷി എന്ന സൈനിക നീക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.
കഴിഞ്ഞ രണ്ട് ദിവസമായി കിഷ്ത്വാറിലെ സിങ്പുര മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരേ തുരത്തുന്നതിനായി ഇന്ത്യൻസേന ഓപ്പറേഷൻ ട്രാഷി എന്ന സൈനിക നീക്കം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെ സൈനികന് വെടിയേറ്റത്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർ ഇന്ത്യൻ സൈന്യത്തിന് നേരെ വെടിയുതിർത്തുകയും ഗ്രേനേഡ് എറിയുകയും ചെയ്തു.