
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യം തൃപ്തികരമായി തുടരുന്നുവെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് സോണിയ ഗാന്ധി. ജൂൺ 15നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ അവരുടെ ആരോഗ്യം സ്ഥിരതയോടെയാണെന്നും പ്രത്യേകം ഡയറ്റ് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.
ഇപ്പോഴും സോണിയ നിരീക്ഷണത്തിൽ തുടരുകയാണ്. അതേ സമയം ആശുപത്രിയിൽ നിന്ന് എന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.