കാലാനിധിമാരൻ 450 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സ്പൈസ് ജെറ്റ്

കലാനിധി മാരന് പലിശ സഹിതം 579 കോടി രൂപ തിരികെ നൻകാൻ സ്പൈസ് ജെറ്റിനോടും ഉടമ അജയ് സിങ്ങിനോടും നിർദേശിച്ചു കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.
കാലാനിധിമാരൻ  450 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സ്പൈസ് ജെറ്റ്

ന്യൂഡൽഹി: കലാനിധി മാരനും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കെഎഎൽ എയർവേയ്സും 450 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്പൈസ് ജെറ്റ്. ഡൽഹി ഹൈക്കോടതി വിധിക്കു പിന്നാലെയാണ് മുൻ പ്രൊമോട്ടർ കൂടിയായ കലാനിധി മാരന് നൽകിയ 730 കോടി രൂപയിൽ 450 കോടി തിരിച്ചു നൽകാൻ സ്പൈസ് ജെറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. കലാനിധി മാരന് പലിശ സഹിതം 579 കോടി രൂപ തിരികെ നൻകാൻ സ്പൈസ് ജെറ്റിനോടും ഉടമ അജയ് സിങ്ങിനോടും നിർദേശിച്ചു കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.

2015ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. 2015 ഫെബ്രുവരിയിൽ കലാനാധി മാരന്‍റെ ഉടമസ്ഥതയിലുള്ള കെഎഎൽ എയർവേയ്സ് തങ്ങളുടെ 58.46 ശതമാനം ഓഹരികളും എയർലൈനിന്‍റെ സ്ഥാപകനായ അജയ് സിങ്ങിന് കൈമാറി. അന്ന് ഏകദേശം 1500 കോടി രൂപ വരുന്ന കടബാധ്യതകളും സിങ് ഏറ്റെടുത്തു.

കരാർ പ്രകാരം 679 കോടി രൂപ തങ്ങൾ നൽകിയതായി കലാനിധി മാരൻ അവകാശപ്പെട്ടിരുന്നു. ഈ ഓഹരി അനുവദിക്കാത്തതിനാൽ 1323 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മാരൻ അവകാശപ്പെടുന്നത്. ഈ വാദം ആർബിട്രേഷൻ പാനൽ തള്ളിക്കളഞ്ഞിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി സ്പൈസ് ജെറ്റിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.