പൂച്ചയെ വീട്ടിൽ വളർത്തുന്നതിനെ ചൊല്ലി കുടുംബവുമായി തർക്കം; 23 കാരി ജീവനൊടുക്കി

ഹൈദരാബാദിലാണ് സംഭവം നടന്നത്
23 year old mbbs degree holded committed suicide after family objects to keeping pet cat

പൂച്ചയെ വളർത്തുന്നതിനെ ചൊല്ലി കുടുംബവുമായി തർക്കം; 23 കാരി ജീവനൊടുക്കി

Updated on

ഹൈദരാബാദ്: പൂച്ചയെ വീട്ടിൽ വളർത്തുന്നതിനെ ചൊല്ലി കുടുംബവുമായി ഉണ്ടായ അഭിപ്രായ വ‍്യത‍്യാസത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം നടന്നത്. എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ 23 കാരിയാണ് ആത്മഹത‍്യ ചെയ്തത്. പൊലീസ് പറയുന്നത് അനുസരിച്ച് കുറച്ചു ദിവസം മുൻപാണ് യുവതി പൂച്ചയെ വീട്ടിലേക്ക് വളർത്താനായി കൊണ്ടു വന്നത്.

എന്നാൽ ഇതിനിടെ യുവതിക്ക് ചുമയും ജലദോഷവും പിടിപ്പെട്ടതിനാൽ ആരോഗ‍്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുടുംബം പൂച്ചയെ വളർത്തുന്നത് എതിർത്തു. ഇത് പിന്നീട് നിരന്തരം തർക്കത്തിന് കാരണമായെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ കുടുംബം അയൽവാസികളെ വിവരം അറിയിക്കുകയും അവർ പൊലീസിനെ സമീപിക്കുകയുമായിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com