രാഹുലിന് 54-ാം പിറന്നാൾ; സുഹൃത്തും വഴികാട്ടിയും നേതാവുമെന്ന് പ്രിയങ്ക

തന്‍റെ പിറന്നാളിന് വലിയ ആഘോഷങ്ങൾ പാടില്ലെന്ന് 54കാരനായ രാഹുൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
Updated on

ന്യൂഡൽ‌ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് പ്രമുഖ നേതാക്കൾ. സുഹൃത്ത്, വഴികാട്ടി, തത്വചിന്തകൻ, നേതാവ് എന്നീ വിശേഷണങ്ങളോടെയാണ് സഹോദരി പ്രിയങ്ക ഗാന്ധി രാഹുലിന് ആശംസം നേർന്നിരിക്കുന്നത്. റായ്ബറേലിയിൽ നിന്നും വയനാട്ടിൽ നിന്നും ഗംഭീരം ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുലിനെ കോൺഗ്രസ് പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ പ്രിയങ്ക സഹോദരനെ നേതാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജി വയ്ക്കുമ്പോൾ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകുമെന്നും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചതിനാൽ ഇത്തവണത്തെ പിറന്നാൾ രാഹുലിന് സ്പെഷ്യലാണ്. തന്‍റെ പിറന്നാളിന് വലിയ ആഘോഷങ്ങൾ പാടില്ലെന്ന് 54കാരനായ രാഹുൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരും രാഹുലിന് ആശംസകൾ നേർന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com