രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഹൈക്കോടതിയിൽ

ഇന്ത്യൻ ഭരണഘടന അനുസരിച്ച് പൗരത്വ നിയമത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സുബ്രഹ്മണ്യം സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
Rahul gandhi
രാഹുൽ ഗാന്ധി
Updated on

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാക്കോപ്സ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്റ്റർമാരിലും സെക്രട്ടറിമാരിലും ഒരാളാണ് രാഹുൽ. കമ്പനിയുടെ വാർഷിക റിട്ടേണുകളിൽ ഒന്നിൽ രാഹുലിനെ ബ്രിട്ടിഷ് പൗരനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കോപ്സിന്‍റെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുലിനെ ബ്രിട്ടിഷ് പൗരൻ എന്നു പരാമർശിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് പൗരത്വ നിയമത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സുബ്രഹ്മണ്യം സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതു പരിഗണിച്ച് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിയോട് മറുപടിയും തേടിയിരുന്നു.

അഞ്ച് വർഷം കഴിഞ്ഞിട്ടും വിഷയത്തിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യം സ്വാമി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com