ജി20: ബൈഡനെ സ്വീകരിക്കാൻ 2000 മൺ ചെരാതുകൾ കൊണ്ട് മണൽശിൽപ്പം

ഭാരതത്തിലേക്ക് സ്വാഗതം എന്നു കുറിച്ചിരിക്കുന്ന ശിൽപ്പം നിർമിക്കാനായി 5 ടൺ മണലാണ് ഉപയോഗിച്ചിരിക്കുന്നത്
ബൈഡന്‍റെ മണൽ ശിൽപം
ബൈഡന്‍റെ മണൽ ശിൽപം

ഭുവനേശ്വർ: ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്കെത്തുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ സ്വീകരിക്കാനായി 2000 മൺ ചെരാതുകൾ കൊണ്ടുള്ള മണൽ ശിൽപ്പം തീർത്ത് പ്രശസ്ത മണൽശിൽപ്പ കലാകാരൻ സുദർശൻ പട്നായിക്. പുരി ബീച്ചിലാണ് ശിൽപ്പം നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂ ഡൽഹിയിലാണ് ജി20 ഉച്ചകോടി.

ഭാരതത്തിലേക്ക് സ്വാഗതം എന്നു കുറിച്ചിരിക്കുന്ന ശിൽപ്പം നിർമിക്കാനായി 5 ടൺ മണലാണ് ഉപയോഗിച്ചിരിക്കുന്നത്. പട്നായിക്കിന്‍റെ സാൻഡ് ആർട്ട് പഠനകേന്ദ്രത്തിലെ വിദ്യാർഥികളും ശിൽപ്പം നിർമിക്കുന്നതിൽ പങ്കാളികളായി. തിരി തെളിയിച്ച് ആരതി ഉഴിഞ്ഞ് അതിഥികളെ സ്വീകരിക്കുക എന്നത് നമ്മുടെ പാരമ്പര്യമാണ്. അതു കൊണ്ടാണ്ട് യുഎസ് പ്രസിഡന്‍റ് ബൈഡനെ സ്വീകരിക്കുന്നതിനായി ഇത്തരത്തിലൊരു ശിൽപം നിർമിച്ചത്. 2020 ൽ ബൈഡൽ യുഎസ് തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും സുദർശൻ ബൈഡന്‍റെ മണൽ ശിൽപ്പം നിർമിച്ചിരുന്നു. പദ്മ പുരസ്കാര ജേതാവായ സുദർശൻ ഇതിനു മുൻപ് 65 അന്താരാഷ്ട്ര മണൽശിൽപ്പ മത്സരങ്ങളിലും ഫെസ്റ്റിവലുകളിലും പങ്കെടുത്ത് സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com