സുധാ മൂർത്തി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തി.
സുധാ മൂർത്തി രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നു
സുധാ മൂർത്തി രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂഡൽഹി: ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്സനും എഴുത്തുകാരിയുമായ സുധാ മൂർത്തി സുധാ മൂർ‌ത്തി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തി. സഭാ നേതാവ് പീയൂഷ് ഗോയലും സുധാ മൂർത്തിയുടെ ഭർത്താവ് എൻ. ആർ. നാരായണ മൂർത്തിയും സന്നിഹിതനായിരുന്നു.

ഇൻഫോസിസ് എന്ന ആഗോള ഐടി കമ്പനിയുടെ സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയാണ് 73 കാരിയായ സുധാ മൂർത്തി. ഇംഗ്ലീഷ് - കന്നഡ സാഹിത്യലോകത്ത് സുധാ മൂർത്തി ഏറെ പ്രശസ്തയാണ്. സുധാ മൂർത്തിയുടെ രചനകൾ ഏതാണ്ടെല്ലാ ഇന്ത്യൻ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. 2006ൽ രാജ്യം പദ്മശ്രീയും 2023ൽ പദ്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനയ്ക്ക് ആർ.കെ. നാരായണൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് അവരുടെ പ്രധാന രചനകള്‍. നിരവധി അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ഗ്രാമീണ മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ ഭാര്യ അക്ഷത, രോഹന്‍ മൂര്‍ത്തി എന്നിവരാണ് മക്കള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com