വിജയ് തോൽ‌ക്കുമെന്ന് പ്രവചനം; കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആരാധകൻ

തീവ്രപരിചരണ വിഭാഗത്തിൽ‌ ചികിത്സയിലാണ് ഇയാൾ
suicide attempt after campaign that vijay will lose in tamil nadu

വിജയ്

MV Graphics

Updated on

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ് തോൽ‌ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ ആത്മഹത്യാശ്രമം. കൃഷ്ണഗിരി സ്വദേശി മഹേന്ദ്രൻ എന്നായാളാണ് കഴുത്തുമുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ‌ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെയ്ക്ക് മേൽക്കൈ പ്രവചിച്ചിരുന്നു. തുടർഭരണത്തിനുള്ള സൂചനയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് മഹേന്ദ്രനെ മാനസികമായി തളർത്തിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com