"എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട, വേറെ കേസ് വിളിക്കൂ": വിമാനനിരക്ക് വർധനവിനെതിരായ ഹർജിയിൽ സുപ്രീംകോടതി

ഉത്സവ സീസണുകളിൽ വിമാനനിരക്കിലുണ്ടാകുന്ന വർധനവ് ചൂണ്ടിക്കാട്ടി എസ് ലക്ഷ്മിനാരായണനാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്
supreme court criticize flight charge hike plea

"എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട, വേറെ കേസ് വിളിക്കൂ": വിമാനനിരക്ക് വർധനവിനെതിരായ ഹർജിയിൽ സുപ്രീംകോടതി

Updated on: 

ന്യൂഡൽഹി: വിമാനനിരക്കിലുണ്ടായ വർധനവിനെതിരേ നൽകിയ ഹർജിക്കെതിരേ രൂക്ഷ മറുപടിയുമായി സുപ്രീംകോടതി. വിമാനനിരക്ക് കൂടിയെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട എന്ന് പറഞ്ഞ് അടുത്ത കേസ് വിളിക്കാൻ നിർദേശിക്കുകയായിരുന്നു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിനു മുന്നിലെത്തിയ പൊതുതാൽപ്പര്യ ഹർജിയാണ് പരിഗണിക്കാതെ മടക്കിയത്.

ഉത്സവ സീസണുകളിൽ വിമാനനിരക്കിലുണ്ടാകുന്ന വർധനവ് ചൂണ്ടിക്കാട്ടി എസ് ലക്ഷ്മിനാരായണനാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. ദീപാവലി സമയത്ത് നിരക്കുകൾ 700 ശതമാനം വരെ വർധിച്ചുവെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചൂണ്ടിക്കാട്ടി. വിമാനയാത്ര ഒരു അവശ്യ സേവനമാണെന്നും ഇത്തരത്തിലുള്ള നിരക്ക് വർധന ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് വിളിക്കൂ.- എന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്‍റെ പ്രതികരണം.