സുപ്രീം കോടതി ബെഞ്ചിനു മുന്നിൽ വച്ച് പൂക്കൾ കൈമാറി ബലാത്സംഗക്കേസിലെ ഇരയും പ്രതിയും; വിവാഹത്തിന് കോടതിയുടെ അനുമതി

വിവാഹതീയതിയുൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കാൻ മാതാപിതാക്കൾക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
Supreme court nod to marriage of rape case accused and victim

AI Image

Updated on

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ 10 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടയാളും ഇരയുമായുള്ള വിവാഹത്തിന് അനുമതി നൽകി സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിക്ക് മധ്യപ്രദേശ് കോടതി 10 വർഷം തടവ് വിധിച്ചിരുന്നു. മധ്യപ്രദേശ് കോടതിക്കു മുന്നിൽ വിവാഹത്തിന് തയാറാണന്ന് പ്രതി വ്യക്തമാക്കിയിരുന്നു എങ്കിലും കോടതി ഇക്കാര്യം നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹതീയതിയുൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കാൻ മാതാപിതാക്കൾക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.

പ്രതിയെ സെഷൻസ് കോടതിയിൽ ഹാജരാക്കി ജാമ്യം നേടാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയ, എസ്.സി. ശർമ എന്നിവരടങ്ങുന്ന ബെഞ്ചിനു മുന്നിൽ വച്ച് ഇരയും പ്രതിയു പരസ്പരം പൂക്കൾ കൈമാറി. കോടതി തന്നെയാണ് പൂക്കൾ ഏർപ്പാടാക്കിയതെന്നാണ് റിപ്പോർട്ട്. വിവാഹം കഴിക്കാൻ തയാറാണെന്ന് ഇരുവരും വ്യക്തമായി പറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.

2016 മുതൽ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും തമ്മിൽ അടുത്തത്. പിന്നീട് പ്രതി വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com