"ഞങ്ങൾ കണ്ണടച്ചിരിക്കണോ?വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും"; തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി

തെരുവുനായ വിഷയം ഒരു വൈകാരിക വിഷയമാണെന്ന് അഭിഭാഷകയായ മേനക ഗുരുസ്വാമി കോടതിയെ അറിയിച്ചു.
supreme court on street dog menace

"ഞങ്ങൾ കണ്ണടച്ചിരിക്കണോ?വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും"; തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി

Updated on

ന്യൂഡൽഹി: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും മൃഗസ്നേഹികളെ വിമർശിച്ച് സുപ്രീം കോടതി. നായകളുടെ ആക്രമണത്തിൽ കുഞ്ഞുങ്ങളും പ്രായമായവരും മരിക്കുന്നതിന്‍റെ ഉത്തരവാദിത്തം ആരേറ്റെടുക്കുമെന്ന് കോടതി ചോദിച്ചു. മൃഗസ്നേഹികൾ തീറ്റിപ്പോറ്റുന്ന തെരുവുനായ കടിച്ച് ഒമ്പത് വയസുള്ള കുട്ടി മരിച്ചിരുന്നു, ആ മരണത്തിന്‍റെ ഉത്തരവാദികൾ ആരാണ്? ഇത്തരം സംഭവങ്ങൾ നടക്കട്ടേയെന്ന് കരുതി കണ്ണടച്ചിരിക്കണോ എന്നും കോടതി ചോദിച്ചു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ വാദം തുടരുകയാണ്.

തെരുവുനായ വിഷയം ഒരു വൈകാരിക വിഷയമാണെന്ന് അഭിഭാഷകയായ മേനക ഗുരുസ്വാമി കോടതിയെ അറിയിച്ചു. എന്നാൽ ബെഞ്ച് രൂക്ഷമായാണ് ഇക്കാര്യത്തിൽ മറുപടി നൽകിയത്.

ഇവിടെ നായ്ക്കളുടെ കാര്യത്തിൽ മാത്രമേ വിഷമമുള്ളൂ, അതേ സമയം നായ്ക്കൾ മനുഷ്യരെ ആക്രമിക്കുമ്പോൾ ഇത്തരത്തിലുള്ള വൈകാരികത കാണുന്നില്ല. തെരുവുനായക ആക്രമണം ഇല്ലാതാക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടോ ഇല്ല‍‌യോ എന്ന് അറിയാനായി സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒപ്പം ഒരു പകുതി ദിവസം മുഴുവൻ ചെലവാക്കേണ്ടിയിരിക്കുന്നു.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കോ മരണമോ സംഭവിച്ചാൽ സംസ്ഥാനങ്ങൾ വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും. വേണ്ടത്ര സജ്ജീകരണം ഒരുക്കിയില്ലെങ്കിൽ ഓരോ മരണത്തിനും ഓരോ ആക്രമണത്തിനും വലിയ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടും. അതിന്‍റെ ബാധ്യത തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവർക്കു മേലും ഉണ്ടാകുമെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

നായ്ക്കളെ വളർത്താൻ ആഗ്രഹമുള്ളവർ അതവരുടെ വീട്ടുവളപ്പിനുള്ളിൽ വച്ച് ചെയ്യണം. എന്തിനാണ് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാൻ അഴിച്ചു വിടുന്നതെന്നും കോടതി ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com