ശിക്ഷാ കാലാവധി പൂർത്തിയാക്കിയാൽ ജീവപര്യന്തം തടവുകാരെ മോചിപ്പിക്കണം: സുപ്രീം കോടതി

ഈ ചിന്താഗതി തുടരുകയാണെങ്കിൽ എല്ലാ കുറ്റവാളികളും ജയിലിൽ തന്നെ മരിക്കേണ്ടി വരുമെന്നും ബെഞ്ച് പരാമർശിച്ചു
Supreme court order to release life sentence convicts after fixed term

"തെരുവുനായ്ക്കളെ ജനവാസമേഖലയിൽ നിന്ന് മാറ്റണം"; തടയാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയെന്ന് സുപ്രീം കോടതി

file image

Updated on

ന്യൂഡൽഹി: ജീവപര്യന്തം തടവിനു വിധിച്ച കുറ്റവാളികൾ നിശ്ചിതകാലം തടവ് പൂർത്തിയാക്കിയാൽ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി. 2002ലെ നിതീഷ് കടാര കൊലക്കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർണായക വിധി. കടാര കൊലക്കേസിലെ പ്രതി സുഖ്ദേവ് പെഹൽവാൻ 20 വർഷം തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തിൽ മോചിതനാക്കാമെന്ന് കോടതി വിധിച്ചിട്ടുണ്ട്.

തട‌വു ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നവരുടെ കാര്യത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഈ ചിന്താഗതി തുടരുകയാണെങ്കിൽ എല്ലാ കുറ്റവാളികളും ജയിലിൽ തന്നെ മരിക്കേണ്ടി വരുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ്മാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് പരാമർശിച്ചു.

കടാര വധക്കേസിലെ പ്രതി സുഖ്ദേവ് മാർച്ചിലാണ് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയത്. ഇയാളെ ജൂലൈ 29‌ന് മോചിതനാക്കാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ശിക്ഷാ പുനഃപരിശോധനാ ബോർഡ് സുഖ്ദേവിന്‍റെ മോചനം തടഞ്ഞു. അതോടെയാണ് സുഖ്ദേവ് സുപ്രീം കോടതിയെ സമീപിച്ചത്.

വിഷയത്തിൽ തീരുമാനമാകുന്നതു വരെ മൂന്നു മാസത്തേക്ക് സുഖ്ദേവിനെ മോചനം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാ പുനഃപരിശോധനാ ബോർഡിന്‍റെ നടപടിയെ കോടതി വിമർസിച്ചു. കേസിൽ ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അർച്ചന പതക് ദേവ് ജീവപര്യന്തം എന്നാൽ ജീവിതകാലം മുഴുവൻ ജയിൽവാസം എന്നാണെന്ന് വാദിച്ചിരുന്നു. എന്നാൽ ജയിൽ നിയമങ്ങളും ശിക്ഷാ വിധിയും ഉദ്ധരിച്ച് ഇക്കാര്യം തെറ്റാണെന്ന് പ്രതിയുടെ അഭിഭാഷകൻ സ്ഥാപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com