
'മാറിടത്തിൽ കടന്നു പിടിക്കുന്നത് ബലാത്സംഗമല്ല'; അലഹാബാദ് ഹൈക്കോടതി വിധി മനുഷ്യത്വരഹിതമെന്ന് സുപ്രീം കോടതി, വിധിക്ക് സ്റ്റേ
file image
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ കടന്നു പിടിക്കുന്നതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടത് ജഡ്ജിയുടെ നിലപാടിനെതിരേ അഭിഭാഷക ശോഭ ഗുപ്ത നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയായാണ് കേസെടുത്തത്.
അലഹാബാദ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. വിധി അങ്ങേയറ്റം ദുഃഖകരമാണ്. വളരെ ഗൗരവമേറിയ കേസിൽ മനുഷ്യത്വരഹിതമായ ഇടപെടലാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ജസ്റ്റിസ്മാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് വിലയിരുത്തി.
കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരേ നൽകിയ ഹർജി ജസ്റ്റിസുമാരായ ബേല എം ത്രിവേദ്, പി.ബി.വരാലെ എന്നിവർ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തള്ളിയിരുന്നു. അതിനു പിന്നാലെയാണ് വിധിയിൽ സുപ്രീംകോടതി സ്വമേധായ കേസെടുത്തത്.