ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയിലെ രംഗം.
Representative image
AI generated summary, newsroom reviewed
ന്യൂഡൽഹി: രാജ്യത്തുടനീളം ഇ ചെലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശിക 49,194.05 കോടി രൂപയായി ഉയർന്നതോടെ കടുത്ത നടപടികൾക്കു സാധ്യത. റോഡുകളിൽ അപ്രതീക്ഷിത പരിശോധന നടത്താനും പിഴ അടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും സുപ്രീം കോടതി തന്നെ നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.
പിഴ ഒടുക്കാത്ത വാഹന ഉടമകൾക്ക് നൽകുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങൾ നിർത്തിവയ്ക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകിയിരിക്കുകയാണ്. വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ സാധിക്കാത്ത വിധം 'പരിവാഹൻ' പോർട്ടലിൽ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽ ചേർക്കും. കൂടാതെ, കുടിശിക തീർപ്പാക്കാതെ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർസി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നിവ നൽകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇ ചെലാനുകൾ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാൻ അധികാരികൾക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. വൻതോതിൽ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് തടയുന്നതുൾപ്പെടെയുള്ള കർശനമായ രീതികൾ നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.