India
സുപ്രീം കോടതി യു ട്യൂബ് ചാനൽ ഹാക്കർമാരുടെ പിടിയിൽ; നിറയെ ക്രിപ്റ്റോ കറൻസി വീഡിയോകൾ
സുപ്രധാന കേസുകളുടെ തത്സമയ സ്ട്രീമിങ്ങിനായാണ് സുപ്രീം കോടതി യുട്യൂബ് ചാനൽ ഉപയോഗിക്കാറുള്ളത്.
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യു ട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്റ്റോ കറൻസിയെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകളാണ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിപ്പിൾ എന്നു പേരും മാറ്റിയിട്ടുണ്ട്.
സുപ്രധാന കേസുകളുടെ തത്സമയ സ്ട്രീമിങ്ങിനായാണ് സുപ്രീം കോടതി യുട്യൂബ് ചാനൽ ഉപയോഗിക്കാറുള്ളത്. പൊതുസമൂഹത്തിന് താത്പര്യമുള്ള കേസുകളുടെയും വിവരങ്ങളും ചാനൽ വഴി പുറത്തു വിടാറുണ്ട്.