

കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം
പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ കൃഷിയിടത്തിൽ നിന്നും പാക്കിസ്ഥാന്‍റേതെന്ന് സംശയിക്കുന്ന ഡ്രോൺ കണ്ടെടുത്തു. ബിഎസ്എഫ് നടത്തിയ തെരച്ചിലിൽ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 800 മീറ്റർ അകലെയുള്ള ലാൽഫാംകിമ ബോർഡർ ഔട്ട്പോസ്റ്റിൽ നിന്നുമാണ് ഡിജെഐ മാട്രിസ് 300 ആർടികെ എന്ന ഡ്രോൺ കണ്ടെത്തിയത്.
ഡ്രോൺ കണ്ടെത്തിയ സമയത്ത് അതിൽ യാതൊരുവിധ വസ്തുക്കളും ഘടിപ്പിച്ചിരുന്നില്ലെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ഡ്രോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതിർത്തിക്കപ്പുറം സംശയാസ്പദമായ രീതിയിൽ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബിഎസ്എഫ് തെരച്ചിൽ നടത്തിയത്.