സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് വീട്ടിലെത്തിച്ചു നൽകുന്നത്
Swiggy to deliver LPG cylinders to homes

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

file photo

Updated on

ന്യൂഡൽഹി: ഭക്ഷണവും സാധനങ്ങളും മാത്രമല്ല ഇനി മുതൽ പാചകവാതക സിലിണ്ടറുകളും സ്വിഗ്ഗിയിലൂടെ ലഭിക്കും. സ്വിഗ്ഗിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും കൈകോർത്താണ് വീടുകളിലേക്ക് സിലിണ്ടർ എത്തിക്കുന്നത്. ഇ കൊമേഴ് ആപ്പിലൂടെ സിലിണ്ടറുകളുടെ ഡെലിവറി നടത്തുന്നത് രാജ്യത്ത് ആദ്യമായാണ്.

സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് വീട്ടിലെത്തിച്ചു നൽകുന്നത്. ഈ സിലിണ്ടറുകൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് നിലവിൽ എച്ച്പി ഗ്യാസ് കണക്‌ഷൻ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.

ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഈ സേവനം പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. സിലിണ്ടറുകളുടെ വിലവിവരങ്ങൾ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടതിനു പിന്നാലെയാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.

logo
Metro Vaartha
www.metrovaartha.com