കൂട്ടപ്പിരിച്ചുവിടൽ; ഇൻസ്റ്റാമാർട്ടിൽ നിന്ന് 340 ജീവനക്കാരെ സ്വിഗ്ഗി പിരിച്ചുവിടുന്നു

ഇന്ത്യയിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള പുനർനിർമാണത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് വിവരം
Swiggy To Lay Off 340 Employees At Instamart Amid Restructuring

കൂട്ടപ്പിരിച്ചുവിടൽ; ഇൻസ്റ്റാമാർട്ടിൽ നിന്ന് 340 ജീവനക്കാരെ സ്വിഗ്ഗി പിരിച്ചുവിടുന്നു

Updated on: 

ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിലെ കൂട്ടപ്പിരിച്ചുവിടൽ. സ്വിഗ്ഗിയുടെ പ്രമുഖ ക്വിക്-കൊമേഴ്‌സ് ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റമാർട്ടിലെ 340 ജീവനക്കാരെ പിരിച്ചുവിടുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള പുനർനിർമാണത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് വിവരം.

ക്വിക്ക്-കൊമേഴ്‌സ് മേഖലയിൽ വലിയ മത്സരമാണ് നടക്കുന്നത്. ആഗോളതലത്തിൽ, കമ്പനികൾ ജനറേറ്റീവ് എഐയും ഓട്ടോമേറ്റ് പ്രക്രിയകളും സ്വീകരിക്കുന്ന നടപടിക്രമങ്ങളിലേക്ക് കമ്പനി കടന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുന്നത് ചെലവ് കുറയ്ക്കാനാവുമെന്നും ലാഭം വർ‌ധിക്കുമെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ സിഇഒ നന്ദിത സിൻഹയ്ക്ക് കീഴിൽ ബിസിനസ് തന്ത്രങ്ങൾ പുനർനിർമ്മിക്കുന്നതിന്‍റെയും പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെയും ഭാഗമായാണ് മാറ്റങ്ങൾ. പ്രധാനമായും കോർപ്പറേറ്റ്, സപ്പോർട്ട് വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് ഇത് ബാധിക്കുന്നത്.

തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാർക്ക് 2027 മേയ് വരെയുള്ള ശമ്പളവും, സ്റ്റാറ്റ്യൂട്ടറി പേഔട്ടുകൾ, വിപുലീകൃത ആരോഗ്യ ഇൻഷുറൻസ് സബ്‌സ്‌ക്രിപ്‌ഷനുകളും ഉൾപ്പെടെയുള്ള സഹായ പാക്കേജുകൾ സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.